പരിക്കേററവരെ മെ‍ഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്


കൊച്ചി: കൊച്ചി കളമശ്ശേരിക്കു സമീപം പേപ്പട്ടിയുടെ കടിയേറ്റ് അന്യ സംസ്ഥാന തൊഴിലാളികളുപ്പെടെ ഏഴു പേര്ക്ക് പരിക്കേറ്റു. പരിക്കേററവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്പ്രവേശിപ്പിച്ചിരിക്കുകയാണ് . വീര പ്രസാദ് ,ബുലി, ബിജോയ് സാം ജോര്ജ്ജ്, കൃഷ്ണ പൈ, ഗോപാലകൃഷ്ണ‍,ഷിബി ഷാജി എന്നിവക്കാണ് പരിക്കേറ്റത്.

ഇവരോടൊപ്പം ഡെവിഎന്നൊരാളെയും പേപ്പട്ടി കടിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .കളമശ്ശേരി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ഒട്ടേറെ വിമര്ശനങ്ങളുയരുന്നുണ്ട്.


Post A Comment: