പൊന്നാനി എം ഇ എസ് കോളേജിലെ സമരം, നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്‍റെ നില ഗുരുതരം.

മലപ്പുറം: പൊന്നാനി എം ഇ എസ് കോളേജിലെ സമരം, നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്‍റെ നില ഗുരുതരം.  പുറത്താക്കിയ 11 വിദ്യാഥികളെ തിരിച്ചെടുക്കണമെന്ന് ആവിശ്യപ്പെട്ട് 44 ദിവസമായി എസ്എഫ്ഐ പൊന്നാനി ഏരിയ കമ്മറ്റി അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലാണ്.  കഴിഞ്ഞ ആഴ്ചയാണ്  സമരം നിരാഹാരത്തിലേക്ക് മാറിയത്. കോളേജ് യൂണിയ തെരഞ്ഞെടുപ്പ് അട്ടിമറിക്കാ ശ്രമിച്ചവരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കോളേജി നിന്നും അധികാരിക  അകാരണമായി വിദ്യാഥികളെ  പുറത്താക്കി എന്നാരോപിച്ചാണ് എസ് എഫ് ഐ സമരം നടത്തുന്നത്. നടപടിക്കെതിരെ എസ് എഫ് ഐ യൂണിവേഴ്സിറ്റിയി പരാതി നകിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തി യൂണിവേഴ്സിറ്റി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ മാസം  ക്രമസമാധാന പ്രശ്ന സാധ്യതക മുന്നി കണ്ട് ആര്‍ ഡി ഒ വിളിച്ചു ചേത്ത ചച്ചയിലും മാനേജ്മെന്റ് ഏകപക്ഷീയമായ നിലപാടാണ് തന്നെയാണ് സ്വീകരിച്ചതത്രെ. മാനേജ്‌മെന്റ്‌ സ്വീകരിച്ചുവരുന്ന നിഷേധാത്മക നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. നിരാഹാമരിക്കുന്ന വിദ്യാത്ഥികളായ ജിഷ്ണുവിന്‍റെയും വൈശാഖിന്‍റെയും ആരോഗ്യനില വഷളായതിനെ തുടന്ന് പോലീസ് അറസ്റ്റ് ചെയ്ത് പൊന്നാനി താലൂക് ആശുപത്രിയിലേക്കും നില ഗുരുതരമായതിനെ തുടര്‍ന്ന്  ജിഷ്ണുവിനെ തൃശൂ മെഡിക്ക കോളേജിലേക്കും  മാറ്റി. 


Post A Comment: