കാബൂളില്‍ ഷിയാ പള്ളിക്ക് നേരെ ചാവേറാക്രമണം. 30 പേര്‍ കൊല്ലപ്പെട്ടതായി വിവരംകാബൂള്‍: കാബൂളില്‍ ഷിയാ പള്ളിക്ക് നേരെ ചാവേറാക്രമണം. 30 പേര്‍ കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിലെ ഗോര്‍ പ്രവിശ്യയിലെ ഇമാം സമാന്‍ പള്ളിക്ക് നേരെയാണ് ചാവേറാക്രമണമുണ്ടായത്. സ്ഫോടനത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റു. കാല്‍ നടയായെത്തിയ ആക്രമി പള്ളിക്ക് സമീപം എത്തിയപ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Post A Comment: