കൊല്ലത്ത് 10-ാം ക്ലാസ്സുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു




കൊല്ലം: കൊല്ലത്ത് 10-ാം ക്ലാസ്സുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. സിന്ധു,ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസ്. മാനസ്സിക സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് തന്‍റെ മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പിതാവ് പറയുന്നത്. സ്കൂളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി അധ്യാപികമാരെ പൊലീസ് ചോദ്യംചെയ്യും. 511, 305, 34 ഐ.പി.സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴി എടുക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇളയ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷണ നടപടി സ്വീകരിച്ച സിന്ധു എന്ന ആദ്ധ്യാപികയ്ക്ക് എതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു, ശിക്ഷണം തുടരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോയ മൂത്ത മകളെ സിന്ധു എന്ന അധ്യാപിക മാനസ്സികമായി പീഡിപ്പിച്ചതായും പിതാവ് മൊഴി നല്‍കി. അതേ സമയം തന്‍റെ മകനെ കെമിസ്ട്രി ലാബില്‍ വെച്ച്‌ മറ്റൊരധ്യാപിക തല്ലിയെന്ന് ആരോപിച്ച്‌ കൊല്ലം ഇളമ്പള്ളൂര്‍ സ്വദേശിനി രൂപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ ആശുപത്രി അധികൃതരില്‍ ഉടന്‍ പൊലീസ് റിപ്പോര്‍ട്ട് വാങ്ങും.

Post A Comment: