വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍കൊല്ലം: വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതും മരണത്തിനു കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി അധികൃതരും സ്കൂള്‍ ജീവനക്കാരും കുട്ടിയുടെ ആരോഗ്യനില തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ശനിയാഴ്ചയാണ് കൊല്ലം ട്രനിറ്റി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഗൗരിമേഘ സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്.

Post A Comment: