പാസ്‌പോര്‍ട്ടിനുള്ള പൊലിസ് വെരിഫിക്കേഷന്‍ മൊബൈല്‍ ആപ്പ് വഴി നടത്തുന്ന നുതന പദ്ധധി മലപ്പുറം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി. മഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, മങ്കട, കല്‍പകഞ്ചേരി എന്നീ പൊലിസ് സ്റ്റേഷന്‍ പരിതിയിലാണ് പദ്ധതി ആരംഭിച്ചത്.


പാസ്‌പോര്‍ട്ടിനുള്ള പൊലിസ് വെരിഫിക്കേഷന്‍ മൊബൈല്‍ ആപ്പ് വഴി നടത്തുന്ന നുതന പദ്ധധി  മലപ്പുറം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി.
മഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, മങ്കട, കല്‍പകഞ്ചേരി എന്നീ പൊലിസ് സ്റ്റേഷന്‍ പരിതിയിലാണ് പദ്ധതി ആരംഭിച്ചത്.

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചയുടന്‍ തന്നെ പൊലിസ് സ്റ്റേഷനുകളിലെ തെരഞ്ഞെടുത്ത പൊലിസ് ഉദ്യാഗസ്ഥര്‍ക്ക് ജില്ലാ പൊലിസ് ഓഫിസില്‍ നിന്ന് മൊബൈല്‍ ആപ്പ് വഴി ഫയലുകള്‍ നല്‍കും.
വെരിഫിക്കേഷന്‍ ഓഫിസര്‍മാര്‍ ഫീല്‍ഡില്‍ പോയി വെരിഫിക്കേഷന്‍ നടത്തി ഉടന്‍ തന്നെ തിരികെ സമര്‍പ്പിക്കുകയും ചെയ്യും. ലഭിക്കുന്ന റിപ്പോര്‍ട്ട് അന്നുതന്നെ ജില്ലാ പൊലിസ് മേധാവിയുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് സമര്‍പ്പിക്കുന്നതോടുകൂടി വെരിഫിക്കേഷന്‍ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാവും. 
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. ഉല്ലാസ് കുമാര്‍ ആണ്. ഇത്തരത്തില്‍ വെരിഫിക്കേഷന്‍ നടത്തുന്നതിലൂടെ പൊലിസ് വെരിഫിക്കേഷനിലെ കാലതാമസം ഇല്ലാതായി പാസ്‌പോര്‍ട്ട് വളരെ പെട്ടെന്ന് ലഭ്യമാക്കാനാകും . പരീക്ഷണ പദ്ധതി വിജയിക്കുന്നതോടെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കുമെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. കേരളാ പൊലിസിലെ ഉദ്യോഗസ്ഥര്‍ വികസിപ്പിച്ചെടുത്ത ആപ്പ് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ക്ക്
 www.evip.keralapolice.gov.in  എന്ന വെബ്‌സൈറ്റില്‍ ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്ത് അപേക്ഷയുടെ തല്‍സ്ഥിതി അറിയുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സൌകര്യമുണ്ട്.Post A Comment: