മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരീച്ച്‌ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ റവന്യൂ സെക്രട്ടറിക്കും റവന്യൂമന്ത്രിക്കും നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് മന്ത്രി തള്ളിക്കളഞ്ഞുകൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരീച്ച്‌ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ റവന്യൂ സെക്രട്ടറിക്കും റവന്യൂമന്ത്രിക്കും നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് മന്ത്രി തള്ളിക്കളഞ്ഞു. തെറ്റ് പറ്റിയത് കളക്ടര്‍ക്കാണെന്നും താന്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. താഴേ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍  നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014 ന് ശേഷമാണ് വയല്‍ നികത്തിയത്. റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാല്‍ വഴിതിരിച്ചുവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇറിഗേഷന്‍ അധികൃതരുടെ അനുമതി വാങ്ങിയിരുന്നില്ല.

Post A Comment: