വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് ചെന്നിത്തലതിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാം എം.എല്‍.എയുടെ പ്രസ്താവന തള്ളി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ടി.പി വധവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്. ടി.പി കേസിന്‍റെ ഗൂഢാലോചന ഒത്തുതീര്‍പ്പാക്കിയതിന്‍റെ പ്രതിഫലമായിട്ട് സോളാര്‍ കേസ് കണക്കാക്കിയാല്‍ മതിയെന്നായിരുന്നു ബല്‍റാമിന്‍റെ പരിഹാസം.

Post A Comment: