ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്നുപേര്‍ മരിച്ചു.



ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. റെയില്‍വേ ക്രോസ് മുറിച്ചുകടക്കവെയാണ് ഭൂവനേശ്വര്‍ രാജധാനി എക്സ്പ്രസ് ഇടിച്ച്‌ അപകടമുണ്ടായത്. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റു രണ്ടുപേരുമാണ് അപടകത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം.

Post A Comment: