ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്.


വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളില്‍ ഒപ്പുവച്ചതിന്‍റെ മഷി ഉണങ്ങും മുന്‍പ് അതെല്ലാം ലംഘിച്ച ചരിത്രമാണ് ഉത്തരകൊറിയയ്ക്കുള്ളതെന്നും ഇനി അവര്‍ക്കെതിരെ ഒരേ ഒരു നടപടി മാത്രമേ സാധ്യമാവുകയുള്ളുവെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി അത്തരം വിഫലശ്രമങ്ങള്‍ക്ക് അമേരിക്ക തയാറാകില്ലെന്നും ട്രംപ് വ്യക്തമാക്കി. നിരവധി പണം ഇത്തരം ചര്‍ച്ചകള്‍ക്കും ഉടമ്പടികള്‍ക്കുമായി ചെലവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയാണുണ്ടായത്- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Post A Comment: