തെറ്റ് ചെയ്യാത്തതുകണ്ട് ഒരു അന്വേഷണത്തേയും ഭയക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തിരുവനന്തപുരം: തെറ്റ് ചെയ്യാത്തതുകൊണ്ട് ഒരു അന്വേഷണത്തേയും ഭയക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്ത മുഖ്യമന്ത്രിയെ അദ്ദേഹം വിമര്‍ശിച്ചു. സ്വതന്ത്ര നിലപാടുള്ള ഒരു സാക്ഷിയും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും പത്രങ്ങളില്‍ വന്നതിന് അപ്പുറത്ത് ഒരു രേഖയും തെളിവും ആരും സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നില്ല. തനിക്കോ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഒരു അന്വേഷണത്തെയും ഭയമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ ഭയക്കേണ്ട കാര്യമുള്ളൂ എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം. എങ്കിലേ കമ്മീഷന്‍റെ നിഗമനങ്ങളെന്തെന്ന് അറിയാന്‍ കഴിയൂ. സരിത കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്തതിനെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. കത്ത് കൃത്രിമമായി തയ്യാറാക്കിയതാണെന്നായിരുന്നു ഉമ്മചാണ്ടിയുടെ ആരോപണം. ഏത് അന്വേഷണത്തേയും നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Post A Comment: