യു.എസിലെ വടക്കന്‍ പ്രദേശമായ കോസ്റ്ററിക്കയില്‍ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 22 പേര്‍ മരിച്ചു

കോസ്റ്ററിക്ക: യു.എസിലെ വടക്കന്‍ പ്രദേശമായ കോസ്റ്ററിക്കയില്‍ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 22 പേര്‍ മരിച്ചു. പേമാരിയെ തുടര്‍ന്ന് മധ്യ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 പേരെ ദുരന്തത്തില്‍ കാണാതായിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം കോസ്റ്ററിക്കയില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. നിരവധി പാലങ്ങള്‍ തകര്‍ന്നുവീണു. നാലു ലക്ഷത്തോളം ആളുകളെയാണ് പോമാരി ബാധിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുകയാണ്. നികറാഗ്വോ മേഖലയിലാണ് കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചത്.

Post A Comment: