എന്‍സിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ.


തിരുവനന്തപുരം: എന്‍സിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ഉഴവൂര്‍ വിജയന്‍റെ മരണത്തെ സംബന്ധിച്ചാണ് കേസെടുക്കാന്‍ ശുപാര്‍ശ വന്നത്. നിര്‍ദേശം മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കാനാണ്. ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച്‌ സുല്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാനസികമായി തളര്‍ത്തിയെന്നും രോഗം വഷളാകാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. സര്‍ക്കാരിനു ഉടന്‍ തന്നെ ശുപാര്‍ശ ക്രൈംബ്രാഞ്ച് കൈമാറും. എ.കെ.ശശീന്ദ്രന്‍ ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്‍, തോമസ് ചാണ്ടയുടെ എതിര്‍പക്ഷത്താണെന്നു ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ ആക്ഷേപങ്ങള്‍ ശക്തമായി. ഇതിനിടെയാണ് എന്‍സിപി നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി, വിജയനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

Post A Comment: