ഞായറാഴ്​ച രാത്രി ലാസ്​വേഗാസിലെ കാസിനോയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക്​ പരിക്ക്​.


ലാസ്​വേഗാസ്​: ഞായറാഴ്​ച രാത്രി ലാസ്​വേഗാസിലെ കാസിനോയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക്​ പരിക്ക്​. മാന്‍ഡാലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമാണ്​ വെടിവെപ്പുണ്ടായത്​. എത്രപേര്‍ക്ക്​ പരിക്കേറ്റുവെന്നത്​ സംബന്ധിച്ച്‌​ കൃത്യമായ വിവരങ്ങളില്ല. മരണം റിപ്പോര്‍ട്ട്​​ ചെയ്​തിട്ടില്ല. സ്ഥലത്തെത്തിയ പൊലീസ്​ ഹോട്ടല്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട്​ പോവുകയാണ്​. വെടിവെപ്പിനെ കുറിച്ച്‌​ അന്വേഷണം നടത്തുകയാണെന്നും സംഭവ സ്ഥലത്തേക്കുള്ള യാത്ര ​ഒഴിവാക്കണമെന്നും പൊലീസ്​ അറിയിച്ചു.

Post A Comment: