ബി.ജെ.പി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബി.ഡി.ജെ.എസ് ഒത്തുതീര്‍പ്പിന് തയ്യാറാവരുതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു



തിരുവനന്തപുരം: ബി.ജെ.പി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബി.ഡി.ജെ.എസ് ഒത്തുതീര്‍പ്പിന് തയ്യാറാവരുതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ അവസാനകാലത്ത് വച്ച്‌ നീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങുന്നത് അനൗചിത്യമാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വേങ്ങരയില്‍ ബി.ജെ.പിക്ക് വേണ്ടി പോസ്റ്റര്‍ അടിച്ച കാശ് പോലും ബി.ഡി.ജെ.എസിന് നഷ്ടമാകും. 5000 വോട്ടായിരിക്കും ബി.ജെ.പിക്ക് അവിടെ ലഭിക്കുക. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസിന് നല്‍കാമേന്നെറ്റിരുന്ന ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഉടന്‍ നല്‍കാമെന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉറപ്പ് ലഭിച്ചിരുന്നു. ഇതോടെ എന്‍.ഡി.എയില്‍ കലാപക്കൊടി ഉയര്‍ത്തിയ ബി.ഡി.ജെ.എസ് ബി.ജെ.പിയുമായുള്ള സഹകരണം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Post A Comment: