വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്‌എംഒ കോളേജില്‍ തുടരുന്നു.
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്‌എംഒ കോളേജില്‍ തുടരുന്നു. ഫലസൂചനകള്‍ അനുസരിച്ച്‌ യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്. എല്‍ഡിഎഫ് പിന്നാലെയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നാലാംസ്ഥാനത്താണ്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച്‌ എസ്ഡിപിഐയാണ് മൂന്നാമത്. എആര്‍ നഗറില്‍ യുഡിഎഫ് ഭൂരിപക്ഷത്തില്‍ വന്‍ഇടിവും അനുഭവപ്പെട്ടു.
14 ബൂത്തുകളിലെ വോട്ടുകളാണ് ഇതുവരെ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. നോട്ടയ്ക്ക് 81 വോട്ടും ലഭിച്ചു. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് എല്‍ഡിഎഫ് നേടിയിരുന്നു. 12 മണിയോടെ ഫലം പൂര്‍ണമായി അറിയാം. അഡ്വ. പി പി ബഷീര്‍ (എല്‍ഡിഎഫ്), അഡ്വ. കെ എന്‍ എ ഖാദര്‍ (യുഡിഎഫ്), കെ ജനചന്ദ്രന്‍ (എന്‍ഡിഎ), ലീഗ് വിമതന്‍ അഡ്വ. കെ ഹംസ, അഡ്വ. കെ സി നസീര്‍ (എസ്ഡിപിഐ), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് മത്സരിച്ചത്.

Post A Comment: