വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്‍റെ ഭൂരിപക്ഷം കുറഞ്ഞതിനെക്കുറിച്ച്‌ കോണ്‍ഗ്രസും യുഡിഎഫും പരിശോധിക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ
തിരുവനന്തപുരം: വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്‍റെ ഭൂരിപക്ഷം കുറഞ്ഞതിനെക്കുറിച്ച്‌ കോണ്‍ഗ്രസും യുഡിഎഫും പരിശോധിക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇക്കാര്യം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും യുഡിഎഫ് നേതൃത്വവും വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും മുരളീധരന്‍ പറഞ്ഞു. പോളിംഗ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതും, യുഡിഎഫ് നേതാക്കള്‍ക്കെതിരെ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തത്. ഇങ്ങനെയുള്ള പ്രതികൂല അവസ്ഥയിലും 20,000 ലേറെ വോട്ടിന് ജയിച്ചത് യുഡിഎഫിന് സന്തോഷം നല്‍കുന്ന കാര്യമാണ്. എങ്കിലും ഭൂരിപക്ഷം കുറയാനിടയായ സാഹചര്യം വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതാണ്.

Post A Comment: