വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്‌എംഒ കോളെജില്‍ തുടങ്ങി.

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്‌എംഒ കോളെജില്‍ തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിനാണ്. കെഎന്‍എ ഖാദര്‍ 3197 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. എസ്ഡിപിഐ മൂന്നാം സ്ഥാനത്താണ്. ബിജെപി നാലാം സ്ഥാനത്തും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. ആകെയുള്ളത് ഒരു പോസ്റ്റല്‍ വോട്ടാണ്. എല്‍ഡിഎഫിനായിരുന്നു പോസ്റ്റല്‍വോട്ട്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായിട്ടാണ് എണ്ണുന്നത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ വോട്ട് എണ്ണിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്.

Post A Comment: