മോഹന്‍ലാലിന്‍റെ വില്ലന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന കട്ടപ്പനയിലെ തിയേറ്ററിന് നേരെ ആക്രമണം.


കട്ടപ്പന: മോഹന്‍ലാലിന്‍റെ വില്ലന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന കട്ടപ്പനയിലെ തിയേറ്ററിന് നേരെ ആക്രമണം. മദ്യലഹരിയിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ സെക്കന്റ് ഷോ കാണാനെത്തിയ 10 അംഗ സംഘത്തില്‍പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്. സുഹൃത്തിന്‍റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷമാണ് സംഘം തീയേറ്ററിലെത്തിയത്. മദ്യലഹരിയിലായിരുന്ന യുവാക്കളിലൊരാള്‍ തിയേറ്ററിനുള്ളില്‍ ചര്‍ദ്ദിച്ചു. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്യുകയും ഇവരോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ തിയേറ്ററിന്‍റെ പ്രോജക്ടര്‍ റൂമിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇടപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും കസേരകളും, ഗ്ലാസും തകര്‍ക്കുകയും ചെയതു. തിയേറ്റര്‍ ആക്രമിച്ചതിനും പൊലീസുകാരെ കയ്യേറ്റം ചെയ്തതിനും യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post A Comment: