വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍


കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അന്വേഷണ കമ്മീഷന്‍റെ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ട് കൃത്യസമയത്ത് നല്‍കാമെന്ന് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പദ്ധതിയില്‍ എന്ത് നടപടി വേണമെന്ന് ജൂഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്.

Post A Comment: