399 രൂപയുടെ റീച്ചാര്‍ജില്‍ 90 ജിബിയുടെ ഡാറ്റ ലഭിക്കുന്നു


വൊഡാഫോണിന്‍റെ മറ്റൊരു ഓഫര്‍കൂടി ഉടന്‍ പുറത്തിറങ്ങുന്നു. എയര്‍ടെല്‍ ,ജിയോ എന്നി ടെലികോം കമ്പനികള്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വൊഡാഫോണും അവരുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നത്. വൊഡാഫോണ്‍ ഇത്തവണ 90 ജിബിയുടെ ഡാറ്റയാണ് നല്‍കുന്നത്. ഓഫറുകള്‍ മനസിലാക്കാം. വൊഡാഫോണ്‍ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകളുമായിട്ട് എത്തിയിരിക്കുന്നു. പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കാണ് ഇത്തവണ ഈ ഓഫറുകള്‍ ലഭിക്കുന്നത്. 399 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 399 രൂപയുടെ റീച്ചാര്‍ജില്‍ 90 ജിബിയുടെ ഡാറ്റ ലഭിക്കുന്നു . ഇതിന്‍റെ വാലിഡിറ്റി ലഭിക്കുന്നത് 6 മാസത്തേക്കാണ്. അതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,SMS എന്നിവയും ഈ ഓഫറുകള്‍ ലഭ്യമാകുന്നുണ്ട്. അതുകൂടാതെ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫറുകളും വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. പോസ്റ്റ്പെയ്ഡ്ലും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭിക്കുന്നതാണ്. പക്ഷെ ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയ 399 രൂപയുടെ പ്ലാനില്‍ 84 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. ഇതിന്‍റെ വാലിഡിറ്റി 84 ദിവസത്തേക്കാണ്. എന്തുകൊണ്ടും  ഈ ഓഫറുകളില്‍ വൊഡാഫോണ്‍ മികച്ചുതന്നെ നില്‍ക്കുന്നു.


Post A Comment: