കാത്തിരുന്ന പുത്തന്‍ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്.


കാത്തിരുന്ന പുത്തന്‍ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്ത്. അബദ്ധത്തില്‍ അയച്ച മെസേജ് തിരിച്ചെടുക്കാന്‍ സാധിക്കുന്ന ഡിലീറ്റ് ഫോര്‍ എവ്രി വണ്‍' എന്നൊരു പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ് രംഗത്ത് എത്തുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഫീച്ചര്‍ ഉപയോഗിച്ച്‌ കോണ്‍വര്‍സേഷനിലുള്ള എല്ലാവര്‍ക്കും അയച്ച മെസേജ് തിരിച്ച്‌ എടുക്കാനാകും. പരമാവധി ഏഴ് മിനിറ്റ് വരെയാണ് അയച്ച ഒരു മെസേജ് തിരിച്ചെടുക്കാനുള്ള സമയം. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അയച്ച മെസേജുകള്‍ ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. നിലവില്‍ മെസേജ് ഡിലീറ്റ് ചെയ്യാമെങ്കിലും ഇത് അയച്ചയാളുടെ ആപ്ലിക്കേഷനില്‍ നിന്ന് മാത്രമേ ഡിലീറ്റ് ആകുകയുള്ളൂ. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമുള്ള ഈ സൗകര്യം പുതിയ അപ്ഡേറ്റിലൂടെ ഏവര്‍ക്കും ലഭ്യമാകും.

Post A Comment: