നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലിലാക്കപ്പെട്ട നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിലും ശേഷമുള്ള ആരാധകരുടെ പ്രകടനങ്ങളിലും പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമാ കളക്റ്റിവ്.


നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലിലാക്കപ്പെട്ട നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിലും ശേഷമുള്ള ആരാധകരുടെ പ്രകടനങ്ങളിലും പ്രതികരണവുമായി വുമണ്‍ ഇന്‍ സിനിമാ കളക്റ്റിവ്. ഇവരുടെ പ്രതികരണം ഇങ്ങിനെയാണ്. ആക്രമിക്കപ്പെട്ട നടിയോടുള്ള ഐക്യദാര്‍ഢ്യം കൂടുതല്‍ ഉറപ്പിക്കുകയാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
നിയമവും നീതി നിര്‍വ്വഹണവും അതിന്‍റെതായ വഴികളിലൂടെ മുന്നേറുമ്പോള്‍ സിനിമയിലെ വനിതാ കൂട്ടായ്മഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നുആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം.

Post A Comment: