പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് സമയമായിട്ടില്ലെന്ന് ഗായകന്‍ കെ.ജെ യേശുദാസ്


തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് സമയമായിട്ടില്ലെന്ന് ഗായകന്‍ കെ.ജെ യേശുദാസ്. ഈശ്വരന്‍ വിളിക്കുമ്പോള്‍ താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ പേരില്‍ ആരും ശ്വാസംവിടാതെ ജീവന്‍ കളയേണ്ടെന്നും കെ.ജെ യേശുദാസ്. വെറുതെ വലിഞ്ഞുകയറി പ്രശ്നം സൃഷ്ടിക്കുന്നതെന്തിനാണെന്നും യേശുദാസ് ചൂണ്ടിക്കാട്ടി. സൂര്യ നൃത്ത-സംഗീതോത്സവത്തില്‍ കച്ചേരിക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ടിരുന്നു. പൂര്‍ണ്ണമായും ഹൈന്ദവ വിശ്വാസ പ്രകാരം കഴിയുന്നതിനാല്‍ യേശുദാസിന് ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു.


Post A Comment: