ഹരിയാനയിലെ ഹിസാറില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ 15 പേര്‍ക്ക് പരിക്ക്.റോഹ്തക്: ഹരിയാനയിലെ ഹിസാറില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ 15 പേര്‍ക്ക് പരിക്ക്. ഇതില്‍ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഹിസാറെ ഉക്ലാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശിഷ് ഓയില്‍ മില്ലിലാണ് പൊട്ടിത്തെറി ഉണ്ടായത്. പെട്രോള്‍ ടാങ്കിനുണ്ടായ ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീര്‍ഘനാളായി അടച്ചിട്ടിരുന്ന മില്ല് ശനിയാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. അഗ്നിശമനാ സേനയുടെ നിരവധി വാഹനങ്ങളാണ് സ്ഥലത്തെത്തിയത്. നാല് മണിക്കൂര്‍ നീണ്ട് ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

Post A Comment: