നാദിര്‍ശയുടെ മനോഹര സംഗീതം. വിദ്യാധരന്‍മാഷിന്‍റെ ശബ്ദത്തില്‍.


ഹൃദയം തൊടുന്ന പ്രവാസി പാട്ട്‌ കേള്‍ക്കാം. നാദിര്‍ശയുടെ മനോഹര സംഗീതം. വിദ്യാധരന്‍മാഷിന്‍റെ ശബ്ദത്തില്‍.


ആദില്‍ ഇബ്രാഹീം നായകനാകുന്ന ഹലോ ദുബായ്ക്കാരനിലെ പ്രവാസി പാട്ട് തരംഗമാകുന്നു.

കുടംബത്തെ കാണാനോ, സ്‌നേഹം പങ്കിടാനോ ആകാതെ യുവത്വം മുഴുവന്‍ മണല്‍കാറ്റിനോട് പൊരുതോണ്ടി വന്ന പ്രവാസികളുടെ നൊമ്പരമുണര്‍ത്തുന്ന ഗാനം ആര്‍ക്കും നേര്‍ത്ത തേങ്ങലോടെയല്ലാതെ കേട്ടിരിക്കാന്‍ ആവില്ല. നാദിര്‍ശയുടെ സംഗീതത്തില്‍ വിദ്യാദരന്‍ മാസ്റ്റര്‍ ആലപിച്ച ഗാനം ഇന്ന രാവിലെയാണ് പുറത്ത് വിട്ടത്.
പാട്ട് സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍വഴി വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

ഒരു ദുബായക്കാരന്‍റെ യാത്രയും, പെട്ടികെട്ടിയുള്ള മടക്കവും, സ്വപ്നവും , വേദനയും, ചങ്കിടിപ്പുമെല്ലാം അനുഭവിക്കാന്‍ പാകത്തിലാണ് പാട്ട്. 
നാദിര്‍ശയുടെ സംഗീതവും, വിദ്യാധരന്‍ മാഷിന്റെ ആലാപനവും കേള്‍വിക്കാരന്‍റെ ഹൃദയത്തില്‍ തൊടും. മലയാളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലെത്തും. ഹരിശ്രീയൂസഫും, ബാബുരാജുമാണ് സംവിധായകര്‍, മഞ്ചാടി ക്രിയേഷന്‍സിന്റെ നാലാമത് ചിത്രമായ ഹലോ ദുബായ്ക്കാരന്‍ അഷറഫ് പിലാക്കലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Post A Comment: