ഉള്ളിവിലയോടൊപ്പം തക്കാളി വിലയും വര്‍ധിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്
മുംബൈ: ഉള്ളിവിലയോടൊപ്പം തക്കാളി വിലയും വര്‍ധിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ 20-25 രൂപയ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. 50 മുതല്‍ 60 വരെ രൂപയാണിപ്പോള്‍ ഉള്ളിവില.

കഴിഞ്ഞയാഴ്ചകളില്‍ നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെയാണ് വില ഉയരാന്‍ തുടങ്ങിയത്. നിലവില്‍ ക്വിന്‍റലിന് 3000 മുതല്‍ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തിലെ വിപണികളില്‍ 45 മുതല്‍ 50 രൂപവരെയാണ് വില. ഉള്ളിവില ഇനിയുംകൂടാനാണ് സാധ്യതയെന്നും പറയുന്നു.

Post A Comment: