സൗദിയില്‍ സൈനികന്‍ വെടിയേറ്റു മരിച്ചു.
റിയാദ്: സൗദിയില്‍ സൈനികന്‍ വെടിയേറ്റു മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ഫഹദ് അല്‍ ഖതിരിയാണ് വെടിയേറ്റ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ദമാം ഖത്തീഫിന് സമീപം താറൂത് ദ്വീപില്‍ നടന്ന തീവ്രവാദ വേട്ടക്കിടെയാണ് സംഭവം. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ എമര്‍ജന്‍സി ഫോഴ്സ് അംഗമായിരുന്നു ഫഹദ്. ഏതാനും ദിവസം മുമ്പ് ഖത്തീഫിലെ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരക്കാരനായാണ് ഫഹദ് ചുമതലയേറ്റെടുത്തത്.

Post A Comment: