ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണയുടെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണയുടെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. മുമ്പുണ്ടായിരുന്ന പ്രശ്നം ഇപ്പോഴില്ല. വികസനം അനുവദിക്കില്ലെന്ന ചില തല്‍പ്പരകക്ഷികളാണ് പ്രശ്നമുണ്ടാക്കുന്നത്. യു.ഡി.എഫിന്‍റെ കാലത്ത് സി.പി.എം ഗെയില്‍ വിരുദ്ധ സമരം നടത്തിയിരുന്നു. എന്നാല്‍ അത് സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകള്‍ക്കെതിരെയായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു.

Post A Comment: