ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരനടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടുറിയാദ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരനടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരനാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. യെമനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് വെച്ചാണ് അപകടം ഉണ്ടായത്. അല്‍ ബര്‍ഖ് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താനായി യാത്ര ചെയ്തപ്പോഴായിരുന്നു അപകടം. സൗദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ഇഖ്ബാരിയ്യ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

Post A Comment: