ചൂണ്ടലില്‍ വഞ്ചി കയറ്റിക്കൊണ്ടുപോകുകയായിരുന്ന ലോറിയുടെ പുറകില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ലോറിക്ക് പിറകില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് മരിച്ചുകേച്ചേരി: ചൂണ്ടലില്‍ വഞ്ചി കയറ്റിക്കൊണ്ടുപോകുകയായിരുന്ന ലോറിയുടെ പുറകില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ലോറിക്ക് പിറകില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ അന്തോനിയാര്‍ കുരിശടി തെരു മനക്കുടി ജോര്‍ജിന്‍റെ മകന്‍ മൈക്കിള്‍ പ്രിഗാന്‍(33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികനായ ആന്‍റണി നിധിന്(25) നിസാര പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 1.30ന് ചൂണ്ടല്‍ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. കന്യാകുമാരിയില്‍ നിന്ന് വഞ്ചികള്‍ ലോറിയില്‍ കയറ്റി ഉടുപ്പിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ലോറിക്ക് പുറകില്‍ പുറത്തേക്ക് തള്ളിനിന്നിരുന്ന വഞ്ചികളില്‍ ടൂറിസ്റ്റ്ബസ്‌ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വഞ്ചിയുടെ ഒരു ഭാഗം ലോറിയുടെ പുറകില്‍ കിടന്നുറങ്ങുകയായിരുന്ന മൈക്കില്‍ പ്രിഗാന്‍റെ തലയില്‍ ഇടിക്കുകയായിരുന്നു. ഉടനെ ആക്ട്സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post A Comment: