റേഞ്ച് ഐ ജി അജിത്കുമാര്‍ ഐപിഎസ് സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനമാണ് പാറേംമ്പാടം താഴത്തെ പമ്പിനു സമീപം വെച്ച് അപകടത്തില്‍ പെട്ടത്

കുന്നംകുളം: തൃശൂര്‍ റേഞ്ച് ഐ ജി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു.   റേഞ്ച് ഐ ജി അജിത്കുമാര്‍ ഐപിഎസ് സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനമാണ് പാറേംമ്പാടം താഴത്തെ പമ്പിനു സമീപം വെച്ച് അപകടത്തില്‍ പെട്ടത്. കോഴിക്കോടുനിന്നു തൃശ്ശൂരിലേക്ക് വരുന്നതിനിടയില്‍ മുന്‍പിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രൈക്ക് ചെയ്യതിനെ തുടര്‍ന്ന് ഐ ജി യുടെ വാഹനം ലോറിക്ക് പുറകില്‍ ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഐ ജി കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍റെ ഔദ്യോഗിക വാഹനത്തില്‍ യാത്ര തുടര്‍ന്നു. അപകട വിവരമറിഞ്ഞ് വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Post A Comment: