ഏഷ്യയിലെ സമ്പന്നരില്‍ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിക്ക്​ ഒന്നാം സ്ഥാനം




മുംബൈ: ഏഷ്യയിലെ സമ്പന്നരില്‍ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിക്ക്​ ഒന്നാം സ്ഥാനം. ചൈനയുടെ ഹുയ്​ കാ യാനിനെ പിന്തള്ളിയാണ്​ മുകേഷ്​ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്​.വിപണിയില്‍ റിലയന്‍സ്​ ഓഹരികളുടെ വില ഉയര്‍ന്നതാണ്​ മുകേഷിന്​ ഗുണമായത്​. ബുധനാഴ്​ച റിലയന്‍സ്​ ഒാഹരിയുടെ വില 1.22 ശതമാനം വര്‍ധിച്ച്‌​ 952.30 രൂപയിലെത്തിയിരുന്നു. ഇതോടെ അംബാനിയുടെ വരുമാനം 466 മില്യണ്‍ ഡോളറായി. അതേ സമയം ചൈനയുടെ ഹുയ്​ കാ യാനി​​െന്‍റ ആകെ വരുമാനം 1.28 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്​ 40.6 ബില്യണ്‍ ഡോളറായി. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ്​ റിലയന്‍സ്​. കമ്പനിയുടെ വിപണി മൂലധനം കഴിഞ്ഞ ദിവസം 6 ലക്ഷം കോടിയിലേക്ക്​ എത്തിയിരുന്നു. റിലയന്‍സ്​ ഇന്‍ഡസ്​ട്രീസി​േന്‍റത്​ ചരിത്രപരമായ മുന്നേറ്റമായിരുന്നു. 4.98 ലക്ഷം കോടി വിപണി മൂലധനമുള്ള ടി.സി.എസി​ന്‍റെ റെക്കോര്‍ഡാണ്​ റിലയന്‍സ്​ മറികടന്നത്​.

സെപ്​തംബറില്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനത്തേക്ക്​ മുകേഷ്​ അംബാനി എത്തിയിരുന്നു. ഫോബ്​സ്​ മാസിക​യാണ്​ മുകേഷ്​ അംബാനിയെ ഇന്ത്യയിലെ കോടിശ്വരില്‍ ഒന്നാം സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​. രണ്ടാം പാദ ലാഭഫലങ്ങളില്‍ ജിയോ ഒഴിച്ചുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസിന്​ കീഴിലുള്ള കമ്ബനികളെല്ലാം മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​.

Post A Comment: