പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


ഇടുക്കി: പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സര്‍ക്കാരിനെതിരേ സിപിഎം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ഇതില്‍പരം വിചിത്രമായ കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്. സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിക്കെതിരേ സിപിഎം പ്രതിഷേധം നടത്തുകയാണ്. ഇടുക്കി സബ് കളക്ടര്‍ക്കെതിരേ ജില്ലയിലെ മന്ത്രിയും എംഎല്‍എയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സിപിഐയ്ക്ക് എതിരേ കൂടിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Post A Comment: