മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
കോട്ടയം: മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇടുക്കി ജില്ലയിലെ നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനാണ് എംഎം മണി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊട്ടക്കാന്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യു- വനം ഉദ്യോഗസ്ഥ സംഘത്തില്‍ മന്ത്രി എം.എം.മണിയെ ഉള്‍പ്പെടുത്തിയത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം ജോയ്സ് ജോര്‍ജ് എംപിയെ സഹായിക്കുന്നതിനുള്ള നീക്കമാണ്. ജനങ്ങള്‍ക്കു സഹായം നല്‍കേണ്ട സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കാണ് സഹായം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: