ചെന്നൈയിലെ പാനപാക്കം വില്ലേജില്‍ നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെന്നൈ: ചെന്നൈയിലെ പാനപാക്കം വില്ലേജില്‍ നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ദീപ, ശങ്കരി, മോനിഷ, രേവതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന പ്രവര്‍ത്തകര്‍ എത്തി 65 അടി താഴ്ചയുള്ള കിണറില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഠനത്തില്‍ വേണ്ടത്ര മികവില്ലാത്തതിനാല്‍ സ്കൂളില്‍ അധ്യാപിക ഇവരെ വഴക്ക് പറയുകയും മാതാപിതാക്കളുമായി സ്കൂളില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതാണ് വിദ്യാര്‍ത്ഥിനികളെ അത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷത്തില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച നാല് വിദ്യാര്‍ത്ഥിനികളും ക്ലാസുകള്‍ കട്ട് ചെയ്തതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

Post A Comment: