നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ നടന്‍ ദിലീപിന്‍റെ പങ്ക് ആദ്യം സംശയിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണ സംഘത്തിന് സഹോദരന്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്‍റെ മൊഴി. പിന്നാലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ജയിലില്‍ നിന്നും ദിലീപിന് കത്തയച്ചുവെന്ന വിവരം പുറത്തുവന്നതോടെ സഹോദരന് സംശയം ബലപ്പെട്ടു. ഇക്കാര്യം സഹോദരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയ വിവരവും കുറ്റപത്രത്തിലുണ്ട്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയ്ക്ക് മുന്‍പായുള്ള റിഹേഴ്സലിനിടെയായിരുന്നു സംഭവം. ഇക്കാര്യം നേരത്തെയും പുറത്തുവന്നതാണ്. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ നടന്‍ സിദ്ദിഖും നടിയെ വിളിച്ച്‌ താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Post A Comment: