അടുത്തകാലങ്ങളിലായി അപ്രത്യക്ഷമായ ഈ ശൈലിയാണ് സിനിമയെ ഏറെ ജനകീയമാക്കുന്നത്വലിയ താരാധിപത്യമോ, വമ്പന്‍ പരസ്യങ്ങളോ ഇല്ലാതെ ആദില്‍ ഇമ്പ്രാഹീം എന്ന യുവനായകന്‍റെ ചിത്രം ഒട്ടും പ്രതീക്ഷകളില്ലാതെ തന്നെയാണ് കാണാനെത്തിയത്. ദുബായ്ക്കാരന്‍ എന്നപേരിലെ കൗതുകം തന്നെയാണ് ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ചതും. താരപരിവേഷങ്ങളേതുമില്ലാത്ത ചിത്രം ചിരിയുടെ പുത്തന്‍ അനുഭൂതിയാണ് സമ്മാനിക്കുന്നത്. ആദില്‍ ഇമ്പ്രാഹീം എന്ന നടന്‍റെ അഭിനയം പകരംവെയ്ക്കാനാകാത്ത മികവു തന്നെയാണ് ചിത്രത്തിന് സമ്മാനിക്കുന്നത്. പുതുമുഖമാണെന്ന തോന്നല്‍ ആദ്യ സീന്‍ കഴിയുമ്പോഴേക്കും ഇല്ലാതാകുകയും ചിത്രത്തിലുടനീളം നര്‍മ്മവും, ഹാസ്യവും, ത്രില്‍സും, ഒപ്പം സെന്റിമന്‍സും ഒരു പരിചിതനായ താരത്തിന്‍റെ മെയ് വഴക്കത്തോടെയുള്ള അവതരണം കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നു. ഒരു യുവാവിന്‍റെ ദുബായ് സ്വപനമാണ് ചിത്രത്തിന്‍റെ ഇതി വൃത്തം. ചെറുപ്പം മുതല്‍ ദുബായിലേക്ക് പോകണമെന്ന ആഗ്രഹത്തോടെ വളര്‍ന്ന് വലുതായ കഥാപാത്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകര്‍ക്ക് വിളമ്പുകയാണ്. ദുബായ് എന്നത് മായാലോകമായി ചിന്തിക്കുകയും ആ സ്വപ്നത്തിലേക്ക് നടന്നെത്തുമ്പോള്‍ കഥാപാത്രം നേരിടേണ്ടിവന്ന വ്യത്യസ്ഥങ്ങളായ സംഭവ വികാസങ്ങള്‍ അയാളുടെ യാത്ര തടസ്സപെടുത്തുന്നത് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മനസ്സില്‍ ഇടംപിടിക്കുന്ന സംഭാഷണ ശകലങ്ങള്‍ ഈ ചിത്രം സമ്മാനിക്കുമെന്നുള്ളത് ഉറപ്പാണ്‌.എന്‍റെ തോന്നിക്കരയിലെ ഭഗവതിയേ ഇവനെ ഒന്നും ഇല്ലാതെ ഇങ്ങോട്ടെത്തിക്കണേ” എന്നപ്രാര്‍ത്ഥന മലയാളികളുടെ മനസ്സില്‍ നിന്നും അടുത്ത കാലത്തൊന്നും മായാന്‍തരമില്ല. നര്‍മ്മം കലര്‍ന്ന അവതരണ ശൈലി ചിത്രത്തിന്‍റെ എടുത്തുപറയേണ്ട സവിശേഷത തന്നെയാണ്. രസികന്‍ ശൈലി ചിത്രത്തിന് ജനഹൃദയത്തില്‍ ആഴത്തിലുള്ള വേരോട്ടമുണ്ടാകുമെന്നുള്ളത് നിസംശയം എടുത്തുപറയാം.  രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നീളുന്ന ചിത്രം പഴയ പ്രിയദര്‍ശന്‍ സിനിമകളേയാണ് ഓര്‍മ്മിപ്പിക്കുന്നത്. അതി ഗൗരവമായ സംഭവങ്ങള്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന രീതി മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള സിനിമാ ശൈലിയാണ്. അടുത്തകാലങ്ങളിലായി അപ്രത്യക്ഷമായ ഈ ശൈലിയാണ് സിനിമയെ ഏറെ ജനകീയമാക്കുന്നത്. കുടുംബസമേതം ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹിച്ച ഹാസ്യ ദൃശ്യ വിസ്മയത്തിന്‍റെ അത്യുഗ്രന്‍ വരവേല്‍പ്പാണ് ഈ ചിത്രം മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.

Post A Comment: