ഹാദിയ കേസില്‍ പുതിയ ഹര്‍ജിയുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു.വൈക്കം: ഹാദിയ കേസില്‍ പുതിയ ഹര്‍ജിയുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു.
അടച്ചിട്ട മുറിയില്‍ ഹാദിയയുടെ മൊഴി കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സൈനബയേയും, സത്യസരണിയിലെ ഭാരവാഹികളേയും വിളിച്ചു വരുത്തണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം എന്‍ഐഎ വീണ്ടും ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. ഈ മാസം 27ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് ഹാദിയയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുന്നത്. നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.

Post A Comment: