ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആലുവ: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കായല്‍ കൈയേറ്റത്തില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച്‌ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച്‌ എല്‍.ഡി.എഫിന്‍റെ നയത്തിന് അനുസരിച്ച്‌ ആവശ്യമായ നടപടി കൈക്കൊള്ളും. ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നതെന്ന് തോമസ് ചാണ്ടിയുടെ വെല്ലുവിളി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.

Post A Comment: