ചാനിയംകോട് റോഡരികിലെ താമരകുളത്തില്‍ സ്വകാര്യ ബസ്സ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.


കോഴിക്കോട്: ചാനിയംകോട് റോഡരികിലെ താമരകുളത്തില്‍ സ്വകാര്യ ബസ്സ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.
 കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന  സ്വകാര്യ ബസ് ഡ്രൈവര്‍ കുറ്റ്യാടി പാറക്കടവ് വയല്‍വീട്ടില്‍ അജ്മല്‍ (22) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അജ്മലിനായി അന്വേഷണം ആരംഭിച്ചിരുന്നു.
കാടും പുല്ലും നിറഞ്ഞ ചാനിയംകടവ് റോഡ് അരികിലെ താമര കുളത്തില്‍ ആണ് അജ്മലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിനു സമീപം ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറ്റ്യാടിയില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന അജ്മല്‍ അടുത്തിടെയാണ് സ്വകാര്യ  ബസില്‍ ജോലിക്കു കയറിയത്.

മരണത്തില്‍  ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: