ഇന്ത്യന്‍ കത്തോലിക്ക സഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്ത്തി .


സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. 

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കിയ വേദിയില്‍ രാവിലെ പത്തിന് ചടങ്ങുകള്‍ ആരംഭിച്ചു. കത്തോലിക്ക സഭയുടെ വിശുദ്ധപദപദവി പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്.


എറണാകുളം പെരുമ്പാവൂര്‍ പുല്ലേപ്പടി സ്വദേശിനിയാണ് സിസ്റ്റര്‍ റാണി മരിയ. 
കത്തോലിക്കാ സഭാ ആസ്ഥാനമായ വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ഇന്‍ഡോറില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം കര്‍ദിനാള്‍ ഡോ ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയിലും വായിച്ചു. 
കത്തോലിക്കാസഭയിലെ സന്യാസിനികള്‍ക്കുള്ള സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷ (എഫ്‌സിസി)നില്‍ അംഗമായിരുന്ന സിസ്റ്റര്‍ റാണി
കാര്‍മികത്വം വഹിക്കുന്നത്. മരിയ ഇന്‍ഡോറിലെ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്.

Post A Comment: