ചിരിയുടെ പുത്തന്‍ രസക്കൂട്ടുമായി ആദില്‍ നായകനാകുന്ന ഹലോ ദുബായ്ക്കാരന്‍ നവംബര്‍ പത്തിന് തിയറ്ററുകളിലെത്തും.


ചിരിയുടെ പുത്തന്‍ രസക്കൂട്ടുമായി ആദില്‍ നായകനാകുന്ന ഹലോ ദുബായ്ക്കാരന്‍ നവംബര്‍ പത്തിന് തിയറ്ററുകളിലെത്തും.

മഞ്ചാടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അഷറഫ് പിലാക്കല്‍  നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ മാത്രം നൂറിലേറെ സക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്.
പ്രവാസത്തിന്‍റെ പുത്തന്‍ അനുഭവങ്ങളും, ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും പുതുമ നിറഞ്ഞ ഹാസ്യമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റായി കണക്കാക്കുന്നത്.
2017 ലെ സൂപ്പര്‍ ഹിറ്റുകളുടെ കൂട്ടത്തിലേക്കെന്ന് സിനിമാലോകം ഉറച്ച് വിശ്വസിക്കുന്ന 
ഹലോ ദുബായ്ക്കാരന്‍ 
ഹരിശ്രീ യൂസഫും, ഹരിശ്രീ ബാബുരാജും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

പ്രശസ്ഥരായ അമ്പതിലേറെ താരങ്ങള്‍, 
നാദിര്‍ശയുടെ സംഗീതം.
 തുടങ്ങി നിരവധി ആകര്‍ശണങ്ങളുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ ട്രയിലറുകളും, പാട്ടും ഇതിനോടകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.


പ്രമേയത്തിലെ വിത്യസ്ഥതയും, ഹാസ്യത്തിന്‍റെ മേബൊടിയും ചേര്‍ന്ന ദുബായ്ക്കാരന്‍ മലയാളിക്ക് ഒരിക്കലും കാണാതിരിക്കാനാകാത്ത ചിത്രമായി മാറുമെന്നാണ് പറയുന്നത്.

ആദില്‍ ഇമ്പ്രാഹീം എന്ന നടന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്ന സിനിമ കൂടിയാകും ഹലോ ദുബായ്ക്കാരന്‍

Post A Comment: