കണ്ണൂരിലെ ചാ​ലി​ല്‍ സം​ഘ​ര്‍​ഷം. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടും ഓ​ട്ടോ​റി​ക്ഷ​ക​ളും ത​ക​ര്‍​ത്തു

ത​ല​ശേ​രി: കണ്ണൂരിലെ ചാ​ലി​ല്‍ സം​ഘ​ര്‍​ഷം. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടും ഓ​ട്ടോ​റി​ക്ഷ​ക​ളും ത​ക​ര്‍​ത്തു. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ചാ​ലി​ല്‍ അ​യ്യ​പ്പ​ന്‍ കി​ണ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ചാ​ലി​ല്‍ മി​യാ​ന്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​യു​ടെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ജ​ന​ല്‍ ചില്ലുകള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ഉ​ണ്ണി​യു​ടെ വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും അക്രമികള്‍ തകര്‍ത്തു. ഓ​ട്ടോകളുടെ ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണു​ള്ള​ത്. ചാ​ലി​ല്‍ മ​ണാ​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത്, ക​രി​മ്ബി​ല്‍ വീ​ട്ടി​ല്‍ സു​മേ​ശ് എ​ന്നി​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ സി​പി​എം സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Post A Comment: