മരത്തംകോട് പള്ളിക്ക് സമീപത്തുവച്ച് കുന്നംകുളത്തേക്ക് വരികയായിരുന്ന ദേവിക ബസ്സിന്‍റെ പുറകില്‍ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് പരുക്ക്
മരത്തംകോട് പള്ളിക്ക് സമീപത്തുവച്ച് കുന്നംകുളത്തേക്ക് വരികയായിരുന്ന ദേവിക ബസ്സിന്‍റെ പുറകില്‍ ഓട്ടോറിക്ഷ ഇടിച്ച്  ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് പരുക്ക്. വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശികളായ അഖില്‍(24), ബെറ്റി(46), ജൂലി(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബസ്സ്‌ പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ബസ്സിനു പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ മുന്നിലെ ചില്ല് തുളച്ച് പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവറടക്കം ഓട്ടോയാത്രികരായ രണ്ടു സ്ത്രീകളെ നിസാര പരുക്കുകളോടെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Post A Comment: