ഇടതുപക്ഷ ജനാധിപത്യ മുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രിസഭ യോഗം യഥാവിധം നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്കരിച്ച സാഹചര്യം അതീവ ഗുരുതരമാണ്. ഇതിനു മുന്‍പ് കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിരുന്നില്ലെന്നും, ഇത് സൂചിപ്പിക്കുന്നത് ഇടത് മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങളുും തമ്മിലടിയുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു ക്യാബിനറ്റ് യോഗം പോലും നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയ്ക്ക് എങ്ങനെ സംസ്ഥാനം ഭരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Post A Comment: