കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു


കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ആദ്യം തന്നെ വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് പ്രശ്നം ഇത്ര വഷളായതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുന്ന കാര്യം നേരത്തെ തന്നെ രക്ഷിതാക്കള്‍ സ്കൂളിനെ അറിയിച്ചതാണ്. അന്ന് സ്കൂള്‍ അധികൃതര്‍ സംഭവം ഒത്തുതീര്‍പ്പാക്കി. എന്നാല്‍ വീണ്ടും വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വഴങ്ങാതായതോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയ്ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തു.

Post A Comment: