ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് വിനായകന്‍ ജീവനൊടുക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം ശരിയല്ലെന്ന് ലോകായ്കുത.
തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് വിനായകന്‍ ജീവനൊടുക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം ശരിയല്ലെന്ന് ലോകായ്കുത. അന്വേഷണം നടത്തിയ പാലക്കാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കണ്ടെത്തലുകളില്‍ ലോകായ്കുത സംശയം പ്രകടിപ്പിച്ചു. പ്രതികളായ പൊലീസുകാരെ സംരക്ഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ ലോകായുക്ത പ്രതിഭാഗത്ത് കക്ഷിചേര്‍ത്തു. ആരോപണമുയര്‍ന്ന പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താത്തതിനെ ഡിവൈ.എസ്.പിയുടെ അധികാര ദുര്‍വിനിയോഗമായും വിലയിരുത്തി. അടുത്ത ചൊവ്വാഴ്ച ലോകായ്കുത മുമ്പാകെ ഹാജാരാകാന്‍ ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിനായകന്‍റെ അച്ഛന്‍ നല്‍കിയ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. കഴിഞ്ഞ ജൂലൈ 17നാണ് വിനായകനെയും സുഹൃത്ത് ശരതിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് വീടിനുള്ളില്‍ വിനായകനെ മരിച്ച നിലയില്‍ കണ്ടെത്തി. ക്രൂരമര്‍ദ്ദനമേറ്റതായി പോസ്റ്റ്മോട്ടത്തില്‍ വ്യക്തമായിരുന്നു. ആരോപണ വിധേയരായ സി.പി.ഒ സാജന്‍, ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Post A Comment: