13 മുതല്‍ 60 ശതമാനം വരെ വിലക്കുറവ് നല്‍കുമെന്ന് പരസ്യം നല്‍കി മരുന്നു വില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ തട്ടിപ്പിന്‍റെ കഥകള്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്.

കുന്നംകുളം: മെഡിക്കല്‍ രംഗത്തെ തട്ടിപ്പിന്‍റെ ഡിസ്‌കൗണ്ട് സെയില്‍.
13 മുതല്‍ 60 ശതമാനം വരെ വിലക്കുറവ് നല്‍കുമെന്ന് പരസ്യം നല്‍കി മരുന്നു വില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ തട്ടിപ്പിന്‍റെ കഥകള്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. കുന്നംകുളത്ത് ഇത്തരത്തില്‍ വിലക്കുറവ് നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. 

വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന മെഡിക്കല്‍സില്‍ 60 ശതമാനം വിലക്കുറിവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മരുന്ന് വാങ്ങിയിരുന്ന പെരുന്തിരുത്തി സ്വദേശി ചീരന്‍ ജോര്‍ജ്ജെന്ന 70 കാരന്‍ രണ്ട് മാസത്തെ ബില്ലുകള്‍പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. തങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുവെന്ന് പറയുന്ന സ്ഥാപനം യാതാര്‍ത്ഥത്തില്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ 30 ശതമാനത്തോളം വിലകൂടുതലാണ് ഈടാക്കുന്നത്.
140 രൂപ വിലയുള്ള ഇന്‍സുലിന്‍ ഇവര്‍ വിലകുറച്ച് 125 രൂപക്ക് നല്‍കുന്നുണ്ടെങ്കിലും ഇതേ ബില്ലില്‍ രണ്ടാമത്തെ  ഇന്‍സുലിന്‍ 390 രൂപയും ഈടാക്കിയിരിക്കുന്നു. എല്ലാം മെഡിക്കല്‍ ഷോപ്പുകളിലും ഇന്‍സുലിന് 12 ശതമാനം വിലക്കുറവ് നല്‍കുമ്പോള്‍  ഇവിടെ നല്‍കുന്നത് പത്ത് ശതമാനം മാത്രം. യതാര്‍ത്ഥത്തില്‍ 125 രൂപക്ക് ലഭിക്കേണ്ട മരുന്നിന് 390 രൂപ ബില്ലിട്ട് 40 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കിയ ജോര്‍ജ്ജ്  പഴയ ബില്ല് തിരഞ്ഞപ്പോള്‍ അവിടേയും കഥ ഇത് തന്നെ. തനിക്കും ഭാര്യക്കുമായി പ്രതിമാസം 5000 രൂയുടെ മരുന്നാണ് ഇവിടെ നിന്നും ഇദ്ദേഹം വങ്ങിയിരുന്നത്.

മെഡിക്കല്‍ ഷോപ്പിലെത്തി ബഹളമുണ്ടാക്കിയപ്പോള്‍ രണ്ട് ബില്ലില്‍ നിന്നും അമിതമായി ഈടാക്കിയ 560 രൂപ തിരിച്ച് നല്‍കി.
സംഭവം ഇവിടേയും അവസാനിക്കുന്നില്ല.  ഈ സ്ഥാപനം നല്‍കുന്ന ബില്ലിലെ ജി എസ് ടിയാണ് ഏറെ കൗതുകം. 18 മുതല്‍ 54 ശതമാനം വരേയാണ് ബില്ലില്‍ ജി എസ് ടി യായി ഈടാക്കുന്നത്. എന്നാല്‍ ഓരോ മരുന്നിനും എത്ര ശതമാനം ടാക്സുണ്ടെന്നോ ഇത് ഏത് വിഭാഗത്തില്‍ പെടുന്നതെന്നോ ബില്ലിലില്ല.

മരുന്നിന്റേ പേരും, ബാച്ച് നമ്പറും ടാക്‌സ് തുകയും മാത്രമാണ് ബില്ലിലുള്ളത്. ഓരു മരുന്നിന് തന്നെ പല ബില്ലുകളില്‍ വിത്യസ്ഥങ്ങളായ ടാക്സാണ് രേഖപെടുത്തിയിരിക്കുന്നത്. ഇന്‍സിലിനുകള്‍ക്ക് 5 ശതമാനവും മറ്റു മരുന്നുകള്‍ക്ക് 12 ശതമാനവുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടാക്‌സ്.
ഇത് സംമ്പന്ധിച്ച് സ്ഥാപന ഉടമ പറയുന്ന വിശദീകരണമാണ് ഇതിലും അല്‍ഭുതം. തങ്ങള്‍ ഇത് ഉപഭാക്താക്കള്‍ക്ക് നല്‍കുന്ന ബില്ലാണ്. കണക്ക് കൊടുക്കുന്നതിന് പര്‍ച്ചേഴ്‌സ് ബില്ലിനെ ആസ്പദമാക്കി കണക്കെഴുത്തുകാര്‍ വറെ ബില്ലുണ്ടാക്കും.
1879 രൂപ വിലവരുന്ന ഈ സ്ഥാപനത്തിലെ ബില്ല് കൊണ്ട് പോയി ഒരു ഡിസ്‌ക്കൗണ്ടുമില്ലാത്ത ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങിയപ്പോള്‍ വന്നത് 1777 രൂപ മാത്രം. വൈകുവോളം ക്യൂ നിന്ന് മരുന്ന് വാങ്ങുന്നവര്‍ക്ക് തങ്ങള്‍ക്ക് അല്‍പം വിലകുറഞ്ഞു കിട്ടുമെന്ന പ്രതീക്ഷമാത്രമാണ് ഉള്ളത്.. ഈ പ്രതീക്ഷകളേയാണ് തട്ടിപ്പിന്റെ പുത്തന്‍ കണക്കുകള്‍ നിരത്തി. ജി എസ് ടിയെ കുറ്റം പറഞ്ഞ് ഇവര്‍ തട്ടിതെറിപ്പിക്കുന്നത്. തട്ടിപ്പെന്നല്ല കൊള്ളയെന്ന് തന്നെവിളിക്കാവുന്ന ഇത്തരം സംഭവം കുന്നംകുളത്ത് ഇതാദ്യമായല്ല. മുന്‍പ് ഇത്തരത്തില്‍ വിലക്കുറവ് നല്‍കിയരുന്ന ഒരു സ്ഥാപനം ഒടുവില്‍ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.

ഇന്‍സിലിന്‍ വാങ്ങുന്നവരാണ് ഏറെയും തട്ടിപ്പിനിരയാകുന്നത് 140 രൂപ വിലയുള്ള 40 യൂണീറ്റ് ഇന്‍സിലിനു പലപ്പോഴും ബില്ല് ചെയ്യുന്നത് 390 രൂപയാണ്. ഇത് 100 യൂണീറ്റിന്റെ വിലയാണെന്നതിനാല്‍ അധികമാരും ഇത് ശ്രദ്ധിക്കില്ല. മാത്രമല്ല. കടവും, വേദനയും രോഗബാധയും മൂലം ദുരിതപെടുന്ന സാധാരണക്കാരാണ് കൂടുതലും ദിവസം മുഴുവന്‍ ക്യൂ നില്‍ക്കുന്നത് എന്നതിനാല്‍ ഇവരാരും ഈ ബില്ലുകള്‍ സസൂക്ഷമം നിരീക്ഷിക്കാറുമില്ല. ഇത് സംമ്പന്ധിച്ച് എന്തെങ്കിലും പരാതിയുമായി മുന്നോട്ട് പോയാല്‍ ഉദ്ധ്യോഗസ്ഥരും കച്ചവടക്കാര്‍ക്കാപ്പം തന്നെയാകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നേരിട്ട തട്ടിപ്പ് മറ്റുള്ളവര്‍ക്കുണ്ടാവരുതെന്ന് കരുതിയാണ് ഇത് തുറന്ന് പറയാന്‍ ഒരാളെങ്കിലും തയ്യാറായത്. താന്‍ ചതിക്കപെട്ടു എന്നറിഞ്ഞിട്ടും നിയമത്തിന് മുന്നില്‍ പരാതി പറയാന്‍ ധൈര്യപെടാതിരിക്കുന്നതും ഇവര്‍ക്ക് പിന്നിലെ ഉന്നത ബന്ധങ്ങളെ ഭയന്നിട്ടാണെന്നും ജോര്‍ജ്ജ് പറയുന്നു.

Post A Comment: