ത്തര്‍പ്രദേശിലെ ധാനെടയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം അരങ്ങേറിയത്

കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ധാനെടയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും സഹോദരരും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല് മാസം മുമ്ബായിരുന്നു പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. അതിനുശേഷം തിരിച്ച്‌ വീട്ടിലെത്തിയ പെണ്‍കുട്ടിയെയാണ് ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായ പീഡനത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയെന്നും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പ്രതികള്‍ക്കെതിരെ നേരിട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ കുഷാല്‍ പാല്‍ സിംഗ് വ്യക്തമാക്കി.


Post A Comment: